പാക്ക് ഭീകരവാദികളുടെ പക്കൽ ' അൾട്രാ സെറ്റ് '

പാകിസ്ഥാൻ പട്ടാളം ഉപയോഗിക്കുന്ന 'അൾട്രാ സെറ്റ്' എന്ന വിനിമയ സംവിധാനമാണ് പാക്ക് ഭീകരവാദികൾ പഹൽഗാമിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഹൽഗാമിലെ ഒരു റിസോർട്ടിൽ വെച്ച് ഭീകരവാദികൾ സന്ദേശം സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ ഇന്ത്യയുടെ പക്കൽ ഉള്ളത്.
'അൾട്രാ സെറ്റ് 'പാകിസ്താന്റെ ആവശ്യത്തിനായി ചൈന രൂപകല്പന ചെയ്തിട്ടുള്ള വിനിമയ സാങ്കേതിക വിദ്യയാണ്. ഇത് റേഡിയോ തരംഗങ്ങളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് അൾട്രാ സെറ്റ് സംവിധാനത്തിൽ ഒരു സിം കാർഡിന്റെ ആവശ്യമില്ല. ഇതാണ് ഈ ഭീകരർക്ക് ഇന്ത്യയിൽ പ്രവേശിച്ച് പിടിക്കപ്പെടാതെ പ്രവർത്തിക്കാൻ അവസരമൊരുക്കിയത്. ഇപ്പോൾ ഇന്ത്യ സർക്കാർ ഈ റേഡിയോ തരംഗങ്ങൾ സാങ്കേതികവിദ്യയിലൂടെ തടസ്സപ്പെടുത്തിയിരിക്കുകയാണ്