Skip to main content

ബാബാ സിദ്ദിക്കി കൊലപാതകം സംസ്കൃതിയുടെ വികൃതമുഖം

Baba Siddique


Blackbuckബാബാ സിദ്ദിക്കിയുടെ കൊലപാതകം ഉയർത്തുന്നത് ഇന്ത്യയുടെ വൈവിദ്ധ്യ സംസ്കൃതിയുടെ വികലമുഖം. ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ സുഹൃത്തായതാണ് മുൻ മന്ത്രിയും എൻ.സി പി നേതവുമായ ബാബാ സിദ്ദിക്കിയുടെ കൊലയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിട്ടുണ്ട്. 
       1998 ൽ വനാതിർത്തിയിൽ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വെടി വെച്ചു കൊന്ന സംഭവത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ അന്നു തന്നെ വധഭീഷണി ഉയർത്തിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്ണോയ് സമുദായം പവിത്രമായി കരുതുന്നു. അതാണ് ആ മൃഗത്തെ കൊന്നവരോടും അവരെ സഹായിയുന്നവരോടും തങ്ങൾക്ക് പൊറുക്കാനാവില്ലെന്ന് ബിഷ്ണോയ് സംഘം പറയുന്നത്.
        ഇന്ത്യയുടെ ഉദാത്തമായ സംസ്കൃതി കാലത്തിലൂടെ കടന്നുപോയി ജീർണ്ണിച്ചതിൻ്റെ പ്രതിഫലനമാണ് ബാബാ സിദ്ദിക്കിയുടെ മരണത്തിലൂടെ പ്രതിഫലിക്കുന്നത്. ഇത് പല രൂപത്തിലും ഭാവത്തിലും ഇന്ത്യയിലുടനീളം ഈ ജീർണ്ണത അടക്കി വാഴുന്നുണ്ട്. രാജ്യത്തിൻ്റെ പല ഭാഗത്തും നടക്കുന്ന ദുരഭിമാനക്കൊല, ഗോമാംസത്തിൻ്റെ പേരിൽ നടക്കുന്ന സംഭവങ്ങളുമെല്ലാം ഇതിൻ്റെ പല രൂപങ്ങളാണ്. ഉറുമ്പു മുതലുള്ള എല്ലാ ജീവികളെയും ആദരിച്ചിരുന്ന, ഇപ്പോഴും ആദരിക്കുന്നതാണ് ഇന്ത്യൻ സംസ്കൃതി. അതിൻ്റെ ഭാഗമായി ആചാരാനുഷ്ടാനങ്ങളും ആഘോഷങ്ങളുമൊക്കെ രൂപപ്പെട്ടിട്ടുമുണ്ട്. കാലത്തിൻ്റെ ഒഴുക്കിൽ ആ ആരാധനയുടെ പിന്നിലുള്ള അറിവിനെ വിസ്മരിച്ച് വെറും ആരാധനയിൽ മാത്രം ഒതുങ്ങിയതാണ് ഇത്തരം ജീർണ്ണതകളിലേക്ക് ഇതെല്ലാം വഴുതി വീഴാൻ കാരണം. ഈ അവസ്ഥയെ നിയമത്തിലൂടെ ജീർണ്ണതയ്ക്ക് പുറത്തു കൊണ്ടുവരാൻ പറ്റില്ല. മറിച്ച് യഥാർത്ഥ സംസ്കൃതിയുടെ ശരിയായ അവസ്ഥ വെളിപ്പെടുന്ന വിധമുള്ള അവബോധ ആസൂത്രണങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയേ നിവൃത്തിയുള്ളു.

Ad Image