Skip to main content

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ഇ ശ്രീധരനെ വോട്ടര്‍മാര്‍ മാലയിട്ട് സ്വീകരിച്ച് മുട്ടുകുത്തി വണങ്ങുന്നതും, കാലു കഴുകി സ്വീകരിക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സ്ത്രീകളുള്‍പ്പെടെ ഇ ശ്രീധരനെ കാല്‍തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം. ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് വിമര്‍ശനം. മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്ന ഇ ശ്രീധരന്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഇ ശ്രീധരന്‍ മണ്ഡലത്തില്‍ നിലവില്‍ സജീവമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്‌നമല്ലെന്നും കൂടുതല്‍ പ്രായമായാല്‍ കൂടുതല്‍ അനുഭവസമ്പത്താണെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

Tags
Ad Image