Skip to main content

മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്രം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് പ്രസ്ഥാവനയില്‍ മലക്കംമറിഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞതെന്നും തന്റെ പ്രസ്ഥാവന മാധ്യമങ്ങളാണ് വിവാദമാക്കിയതെന്നും കെ സുരേന്ദ്രന്‍. 

ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ വിജയയാത്രക്ക് തിരുവല്ലയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പറഞ്ഞിരുന്നു. ആദ്യം ഇത് സ്വാഗതംചെയ്ത കേന്ദ്രമന്ത്രി വി. മുരളീധരന്‍ പിന്നീട് തിരുത്തി. ദേശീയ മാധ്യമങ്ങളിലടക്കം ശ്രീധരന്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Tags