തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയ തൃപ്പൂണിത്തുറയില്‍ മെട്രോമാന് ഇ.ശ്രീധരനെ വിജയിപ്പിച്ചേക്കും. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍ ഇതുള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
2016-ല്‍ എം.സ്വരാജിലൂടെ സി.പി.എം പിടിച്ചെടുത്തതാണ് തൃപ്പൂണിത്തുറ. മന്ത്രിയായിരുന്ന കെ.ബാബു രണ്ടാമതെത്തി. അതേ സമയം ബിജെപിക്കായി മത്സരിച്ച തുറവൂര്‍ വിശ്വംഭരന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.