നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടി. ഇവര്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തി. പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ഹര്‍ജിയിലാണ് വിധി. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ നടക്കുന്നതിനിടെയാണ് കോടതി ഉത്തരവ് വരുന്നത്.
വധശിക്ഷയുടെ മുന്നോടിയായിട്ടുള്ള ഡമ്മി പരീക്ഷണം ഇന്ന് തിഹാര്‍ ജയിലില്‍ വച്ച് നടന്നിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് സാധാരണ ഡമ്മി പരീക്ഷണം നടത്തുന്നത്. രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തിയത്.
പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിലെ മരണവാറന്റ് നടപ്പാക്കാനാവില്ലെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷം മാത്രമെ വധശിക്ഷ നടപ്പാക്കാവു എന്നാണ് നിയമം.