Skip to main content

Justice Kurian Joseph

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് രംഗത്ത്. വധശിക്ഷയേക്കാള്‍ കടുത്തത് ജീവപര്യന്തം ശിക്ഷയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷയ്ക്ക് കഴിയില്ല എന്നും അതിനാല്‍ തന്നെ വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയ്‌സിംഗിന്റെ അഭിപ്രായത്തെ കുര്യന്‍ ജോസഫ് പിന്തുണച്ചു. പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെക്കുറിച്ച് ജനം മറക്കുമെന്നും നാല് പേര്‍ക്കും മാനസാന്തരപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.