കഴിഞ്ഞ ജൂലായില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിന്റെ വധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന ശ്രീനഗര്‍ ശനിയഴ്ച അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കു നീങ്ങി. ശ്രീനഗറില്‍ ഏഴിടത്ത് ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാസേനയ്ക്ക് ഒരേ സമയം ഭീകരരുമായി ഏറ്റുമുട്ടുകയും അതേ സമയം പ്രതിഷേധക്കാരെ നേരിടേണ്ടിയും വരുന്നു. ശനിയാഴ്ച വൈകീട്ട് പ്രതിഷേധക്കാരുടെ ആക്രമണത്തിലും അവര്‍ക്കെതിരെയുള്ള പെല്ലറ്റ് ആക്രമണത്തിലും ഒരാള്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ത്രാലിലെ ഒരു വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്ന സബ്‌സര്‍ ഭട്ടിനെ വെള്ളിയാഴ്ച രാത്രിയിലാണ് സുരക്ഷാ സേന വീട് വളഞ്ഞ് കൊലപ്പെടുത്തിയത്. സബ്‌സര്‍ ഭട്ടിനൊപ്പം മുസാഫര്‍ ഭട്ട് എന്നയാളും മറ്റ് 11 പേരും വധിക്കപ്പെട്ടിട്ടുണ്ട്. പുതിയ സംഭവവികാസത്തെ തുടര്‍ന്ന് ജമ്മു കാശ്മീരുമായുള്ള ഇന്റര്‍നെറഅറ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. സുരക്ഷാസേനയ്ക്കു നേരേയുള്ള കല്ലേറ് ശക്തമായി തുടരുകയാണ്.രഹസ്യോന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സബ്‌സര്‍ ഭട്ടും കൂട്ടരും ഒളിച്ചിരുന്ന വീട് സുരക്ഷാ സേന വളഞ്ഞ് ആക്രമണം നടത്തിയത്.