മാര്‍പാപ്പ മ്യാന്‍മാറില്‍ നടത്തിയ പ്രധാന പ്രസംഗത്തില്‍ രോഹിഗ്യകളുടെ പേര് പരാമര്‍ശിച്ചില്ല. എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞെങ്കിലും രോഹിഗ്യന്‍ പ്രശന്‌ത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശം നടത്തിയില്ല
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മാറിലെത്തി. വന്‍ വരവേല്‍പ്പാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് മ്യാന്‍മാറില്‍ ലഭിച്ചത്.രോഹിഗ്യന്‍ പ്രശ്‌നം വലിയ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കിടയിലെ ജനന നിരക്ക് നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി മുഹമ്മദ് നസിം സെയ്ദ് പറഞ്ഞു.രോഹിഗ്യകള്‍ളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി
രോഹിഗ്യന്‍ വിഷയത്തില്‍ ഐക്യദാര്‍ട്യം പ്രകടിപ്പിക്കേണ്ടത് മാനുഷിക കൂട്ടായ്മയിലൂടെയാണ്, സാമുദായിക കൂട്ടായ്മയിലൂടെയല്ല. ഇങ്ങനെയുള്ള നടപടികള്‍ ആ വിഭാഗത്തെ തീവ്രവത്ക്കരിക്കാനെ ഉപകരിക്കൂ.പ്രത്യേകിച്ചും അത് ഉപയോഗപ്പെടുത്താന്‍ ചില തീവ്രസ്വാഭാവമുള്ള സംഘനകള്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍.
രോഹിഗ്യകള്‍ അഭയാര്‍ത്ഥികളല്ലെ മറിച്ച് അനധികൃത കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മ്യാന്‍മാര്‍ രോഹിഗ്യകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നിരിക്കെ എന്തിനാണ് അതിനെ കുറച്ചുപേര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു