Skip to main content
Delhi

rajnath singh, rohingya

രോഹിഗ്യകള്‍ അഭയാര്‍ത്ഥികളല്ലെ മറിച്ച് അനധികൃത കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മ്യാന്‍മാര്‍ രോഹിഗ്യകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നിരിക്കെ എന്തിനാണ് അതിനെ കുറച്ചുപേര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചട്ടങ്ങള്‍ പാലിക്കാതെയാണ് രോഹിഗ്യകള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്, അവരാരും ഇതുവരെ തങ്ങള്‍ക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടിട്ടില്ല. രോഹിഗ്യകളെ തിരിച്ചയക്കുന്ന നടപടി ഒരു അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രോഹിഗ്യകളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. രോഹിഗ്യന്‍ വിഷയത്തില്‍ മാനുഷത്വപരമായ ഇടപെടലാണ് വേണ്ടെതെന്ന അഭിപ്രായമാണ് മനുഷ്യാവകാശ കമ്മീഷനുള്ളത്.