രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കിടയിലെ ജനന നിരക്ക് നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി മുഹമ്മദ് നസിം സെയ്ദ് പറഞ്ഞു.രോഹിഗ്യകള്ളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. രോഹിഗ്യകള്‍ക്ക് ജനന നിരക്കിനെക്കുറിച്ച് കാര്യമായ അറിവില്ലാത്തതും എങ്ങനെ അത് നിയന്ത്രിക്കാമെന്നറിയാത്തതുമാണ് ഇതിന് കാരണം.
എങ്ങനെ ഫല പ്രദമായി ഗര്‍ഭനിരോധനം സാധ്യമാക്കാമെന്ന് പഠിപ്പിക്കുകയും അതിനാവശ്യമുള്ള മരുന്നുകളും മറ്റും അവര്‍ക്ക് നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല രോഹിഗ്യകള്ക്കിടയില് ലൈഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നുമുണ്ട് അതിനും ഈ നടപടിയിലൂടെ പരിഹാരം കാണാമെന്ന് അധികൃതര്‍ വിശ്വസിക്കുന്നു.ഈ ഉദ്യമത്തിനായി ആറ് ആരോഗ്യസംഘങ്ങളെ നിയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
മ്യാന്മാറിലെ കലാപത്തെത്തുടര്‍ന്ന് നാല് ലക്ഷത്തിലധികം വരുന്ന രോഹിഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരിക്കുന്നത്.