മരട് ഫ്ലാറ്റ് പൊളിക്കാനുള്ള ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ സമീപിച്ചെന്ന് നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍. ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി 16ന് അവസാനിക്കും. ചെന്നൈ ഐ.ഐ.ടിയുടെ ഉപദേശം പരിഗണിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.
ഇക്കഴിഞ്ഞ പത്താം തിയതിയാണ് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനായി വിദഗ്ധ ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ച് പത്രപ്പരസ്യം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജന്‍സികള്‍ നഗരസഭയെ സമീപിച്ചത്. ഈ ഏജന്‍സികളുടെ സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും നഗരസഭ തീരുമാനം എടുക്കുക.
അതേസമംയ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി നല്‍കുന്നുണ്ട്. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറഞ്ഞു.