സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള പരിഷ്ക്കാരത്തിന്റെ ഭാഗമായി രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ അടക്കം പത്ത് ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. പത്ത് ബാങ്കുകള്‍ ലയിപ്പിച്ച് നാല് എണ്ണമാക്കാനാണ് നിലവിലെ തീരുമാനം. ഇതോടെ ഇനി രാജ്യത്ത് പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകള്‍ മാത്രമാകും നിലവിലുണ്ടാകുക. പൊതുമേഖലാ ബാങ്ക്മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പുതിയ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 250 കോടി രൂപക്ക് മുകളിലുള്ള വായ്പകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഏജന്‍സികളെ നിയോഗിക്കും. നിലവിലെ നിഷ്ക്രിയ ആസ്തി നിഷ്ക്രിയ ആസ്തി 8.65 കോടിയിൽ നിന്ന് 7.95 ലക്ഷമായി താഴ്ന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. യൂണിയന് ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവ ഒന്നായും കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ഒരുമിച്ചും ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നായും ലയിപ്പിക്കും.