Skip to main content

ഓരോ മലയാളിയെയും കലശലായി ബാധിച്ച രോഗമാണ് അബ്ദുള്ളക്കുട്ടി സിൻഡ്രോം. ഈ പ്രതിഭാസം മലയാളിയുടെ ശാരീരികം, മാനസികം, ബൗദ്ധികം, വൈകാരികം ,മൂല്യബോധം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി സമസ്ത മണ്ഡലങ്ങളിലും ഒരേസമയം ഒരുപോലെ വിനാശകരമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്നു .ഈ രോഗത്തിൻറെ ലക്ഷണങ്ങൾ നോക്കാം :
1) മുഖം യുക്തി
2) ബുദ്ധി
3)ന്യായീകരണം
4)മേൽപ്പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ തർക്കം
5)തർക്കത്തിന്റെ അടിസ്ഥാനത്തിൽ ശരി വാദം
6) ശരി വാദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം
7)തീരുമാനന്യായീകരണം
8)ന്യായീകരണം അംഗീകരിപ്പിക്കൽ
9)അംഗീകരിക്കപ്പെട്ടു എന്ന പ്രചാരണം അല്ലെങ്കിൽ വിശ്വാസം പരത്തൽ ശ്രമം
10)അപകടം പറ്റുമ്പോൾ അപരനാണ് ഉത്തരവാദി എന്നുള്ള പ്രഖ്യാപനം
11) അപകടകാരിയായ അപരനെ നശിപ്പിക്കാൻ നീക്കം
12) ഒന്നാം രോഗലക്ഷണം മുതലുള്ള ലക്ഷണങ്ങളുടെ നിലയക്കാത്ത തനിയാവർത്തനം.

മുൻ സിപിഎം നേതാവും എംപിയും പിന്നീട് കോൺഗ്രസ് നേതാവും എംഎൽഎയുമായ ആയിരുന്ന അബ്ദുള്ളക്കുട്ടി നിഷേധിക്കുന്നു താൻ അവസരവാദിയാണെന്നുള്ള കോൺഗ്രസിൻറെ ആരോപണം .താനാണ് ശരിയെന്ന് കാലം നിശ്ചയിക്കുമെന്ന് ,തന്നെ പുറത്താക്കിയപ്പോൾ കോൺഗ്രസ് പാർട്ടിയെ അദ്ദേഹം ഓർമിപ്പിക്കുന്നു. അബ്ദുള്ളക്കുട്ടി പറയുന്നത് യുക്തിയെ മുന്നിൽ നിർത്തി . നരേന്ദ്രമോദി വികസനമാതൃകയെ 2009ലും താൻ താൻ വാഴ്ത്തി പറഞ്ഞു എന്ന് അബ്ദുള്ളക്കുട്ടി പറയുന്നു .എന്നാൽ എന്തുകൊണ്ട് രാജ്യത്തിൻറെ വികസനത്തിന് അനുസൃതമായ നിലപാടെടുക്കുന്ന രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിന് പകരം ആ രാഷ്ട്രീയ പാർട്ടിയുടെ മുഖ്യ എതിരാളിയായ കോൺഗ്രസ്സിൽ അദ്ദേഹം ചേർന്നു എന്നുള്ളതിന് ഉത്തരമില്ല .അത് രാജ്യത്തിന്റെ വികസന വിരുദ്ധ നടപടിയാകില്ലേ എന്നദ്ദേഹം അന്ന് സ്വയം ചോദിച്ചില്ല. താൻ 2009 ൽപറഞ്ഞത് മാത്രമേ ഇപ്പോഴും ആവർത്തിക്കുന്നു ഉള്ളൂവെന്നും അതുകൊണ്ട് താൻ അവസരവാദി അല്ലെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ വാദം.

ഗാന്ധിജിയെ ഉദ്ധരിച്ചു കൊണ്ടും ഗാന്ധിജിയുടെയും നരേന്ദ്രമോഡിയുടെയും കാഴ്ചപ്പാടിനെ ബന്ധിപ്പിച്ചുകൊണ്ടും,വിദേശ രാജ്യങ്ങളുടെ വികസന സമീപനം ഉയർത്തിക്കൊണ്ടും, രാജ്യത്തിൻറെ ഭാവിയെ മുന്നിലേക്ക് കൊണ്ടുവന്ന നിർത്തിക്കൊണ്ടുമൊക്കെ അബ്ദുള്ളക്കുട്ടി പറയുന്ന യുക്തിയെയും അതിൻറെ പിന്നിലെ ബുദ്ധിയെയും വൈകാരികതയെയും മൂല്യത്തെയും ഒന്നും ആർക്കും നിഷേധിക്കാനാവില്ല .ഈ കാരണങ്ങളാൽ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുകയാണെങ്കിൽ രാജ്യസ്നേഹം കൊണ്ടാണ് താൻ ആ നടപടിയെടുക്കുന്നത് എന്നദ്ദേഹം യുക്തി സഹമായി സമർത്ഥിക്കും .
അപ്പോൾ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യമാണ് അബ്ദുള്ളക്കുട്ടി സ്ഥാപിക്കാൻ ശ്രമിക്കുന്ന കാരണങ്ങൾ രാജ്യസ്നേഹം കൊണ്ടാണോ അതോ അബ്ദുള്ളക്കുട്ടിക്ക് തന്നോട് തന്നെ തോന്നുന്ന സ്വസ്നേഹം കൊണ്ടാണോ ഈ നടപടി എടുക്കുന്നത് എന്ന് .ഓരോ കാര്യങ്ങളിലും മലയാളി തീരുമാനമെടുക്കുമ്പോൾ എടുത്ത തീരുമാനം ശരിയാണെന്ന് മറ്റുള്ളവരെ സമർത്ഥിക്കാൻ ശ്രമിക്കുന്ന പക്ഷം ഓർമ്മിക്കേണ്ടതാണ് താൻ അബ്ദുള്ളക്കുട്ടി സിൻഡ്രത്തിന് അടിമയായി മിരിക്കുന്നു എന്ന് .ഒരു വ്യക്തി താൻ എടുത്ത നിലപാട് ശരിയാണെന്ന് വാദിച്ച് സമർത്ഥിക്കാൻ ശ്രമിക്കുന്ന അവസ്ഥയെ നിസ്സംശയം അബ്ദുള്ളക്കുട്ടി സിൻഡ്രോം എന്ന് വിളിക്കാം.
അതുകൊണ്ടുതന്നെ ഒരു മലയാളിക്കും അബ്ദുള്ളക്കുട്ടിയെ ആക്ഷേപിക്കാനോ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാനോ അവകാശമില്ല. വീട്ടിനുള്ളിലായാലും ചാനലിലായാലും പൊതു സ്ഥലത്തും നിയമസഭയിലും എവിടെയായാലും ഈ അബ്ദുള്ളക്കുട്ടി സിൻഡ്രോമാണ് കാണപ്പെടുന്നത്. അങ്ങനെ ആരെങ്കിലും അബ്ദുള്ളക്കുട്ടി ശരിയല്ലെന്ന് സമർത്ഥിക്കുകയാണെങ്കിൽ ,അത് കാണുമ്പോഴും കേൾക്കുമ്പോഴും വായിക്കുമ്പോഴും ആലോചിച്ചു നോക്കാവുന്നതാണ്. അവർ രാജ്യ സ്നേഹത്തിൻറെ പേരിലാണോ അതോ സ്വസ്നേഹത്തിൻറെ പേരിലാണോ അങ്ങനെ ചെയ്യുന്നതെന്ന്.