ന്യൂഡല്‍ഹി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിനെതിരേ പരാതി ഉന്നയിക്കാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന് വെളിപ്പെടുത്തിയ അഭിഭാഷകന് ഉത്സവ് സിങ് ബയന്‍സ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ് സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം.
അഭിഭാഷകന് സത്യവാങ്മൂല സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരാതി ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി സി.ബി.ഐ, ഐ.ബി, ഡല്‍ഹി പോലീസ് മേധാവികളുമായി മൂന്നംഗബെഞ്ച് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ച തിരിഞ്ഞ്മൂന്ന് മണിക്കാണ് കേസ് വീണ്ടും പരിഗണിച്ചത്.
അതേസമയം ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡന പരാതിയും ഗൂഢാലോചന അന്വേഷിക്കുന്നതും പരസ്പരം ബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്സിങിന്റെ വാദം. സത്യവാങ്മൂലം നല്കിയ അഭിഭാഷകന്റെ വിശ്വാസത്യ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിര ജയ്സിങ് പറഞ്ഞു.തുടര്‍ന്ന് കൂടുതല്‍ തെളിവുകളുമായി പുതിയൊരു സത്യവാങ്മൂലം നാളെ സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.കേസ് നാളെ വീണ്ടും പരിഗണിക്കും.