Skip to main content
Delhi

Supreme Court

അയോധ്യയിലെ ഭൂമിതര്‍ക്ക വിഷയം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമതിയെ സുപ്രീം കോടതി നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ആദ്ധ്യാത്മികാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും ഉള്‍പ്പെടുന്നു. ഫൈസാബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

 

മധ്യസ്ഥസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മധ്യസ്ഥ സമിതിയുടെ നടപടികള്‍ നാല് ആഴ്ചകള്‍ക്കകം തുടങ്ങും. എട്ട് ആഴ്ചകള്‍ കൊണ്ട് നടപടികള്‍ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണം.സമിതിക്ക് വേണമെങ്കില്‍ പാനലില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. കൂടുതല്‍ നിയമസഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്ത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Tags