Delhi
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു. ഇതിന് ശേഷമായിരിക്കും കേസില്‍ വിധിയുണ്ടാവുക.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആരംഭിച്ച വാദം മൂന്നുമണിയോടെയാണ് അവസാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.