അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വേണ്ടെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും പ്രത്യേക പൊതു പ്രവേശന പരീക്ഷ നടത്താമെന്നും കോടതി വ്യക്തമാക്കി.
ദേശീയ തലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം വിധി പ്രഖ്യാപിക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ചിലും വിധിയെ സംബദ്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായി. ജസ്റ്റിസ് എ.ആര് ദവേ പൊതുപ്രവേശന പരീക്ഷയെ അനുകൂലിച്ചു.
നീറ്റ് എന്ന പേരിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവേശനം ആരംഭിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സിലിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മാനേജ്മെന്റുകള്‍ക്കും ഒരുപോലെ പൊതു പ്രവേശനപരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാഫലം പുറത്തുവിടുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള സ്റ്റേ മെയ്13-നാണ് കോടതി നീക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം കോളേജുകളില്‍ പ്രവേശനം നടത്താമെന്നും കോടതി പറഞ്ഞിരുന്നു.
പരീക്ഷയുടെ മാനദണ്ഡമുൾപ്പെടെയുള്ള കാര്യങ്ങൾ കൗൺസിലിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.