Skip to main content
Delhi

ranjan-gogoi

സി.ബി.ഐ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. നിയമനത്തിനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

 

സി.ബി.ഐ ഡയറക്ടര്‍ ആലോക് വര്‍മ നീക്കിയതിനെ തുടര്‍ന്നാണ് എം. നാഗേശ്വര റാവുവിനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചത്. ഇതിനെതിരെ എന്‍ജിഒയുടെ ഹര്‍ജി പ്രശാന്ത് ഭൂഷണ്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. താല്‍ക്കാലിക ഡയറക്ടറെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

 

 

Tags