Skip to main content
Delhi

 sabarimala

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും.സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച താല്‍ക്കാലിക തീയതി പ്രകാരമാണിത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ ഹര്‍ജികള്‍ ഒരാഴ്ച കഴിഞ്ഞേ പരിഗണിക്കുകയുള്ളൂവെന്ന് സൂചനയുണ്ടായിരുന്നു.

 

ചികില്‍സയ്ക്കായിട്ടാണ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് അവധിയെന്നു വ്യക്തമാക്കിയിരുന്നില്ല. പുനഃപരിശോധന ഹര്‍ജി ഈമാസം 22ന് പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് നീണ്ടുപോയാല്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നതിലും മാറ്റമുണ്ടാകും.

 

 

Tags