കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് ഇടക്കാല സേ്റ്റ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും സ്മാര്‍ട്ട് ഫോണുകളെയും അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഏതുസാഹചര്യത്തിലാണ് നിരീക്ഷണം നടത്തുന്നതെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമല്ലെന്നും പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.