Skip to main content
Delhi

 meghalaya_coal_mine

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതി. ജീവനോടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പൊതുതാത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്.

 

തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല. ചിലപ്പോള്‍ ആരെങ്കിലുമുണ്ടാകും. നമുക്ക് അത്ഭുതങ്ങളില്‍ വിശ്വസിക്കാം. അവരെ നമുക്ക് പുറത്തെത്തിക്കണം -സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ശരിക്ക് നടന്നില്ലെന്ന പരാതി ഉന്നയിച്ചപ്പോള്‍, അവരെ രക്ഷിക്കാന്‍ അധികൃതര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദവിവരം കോടതിയെ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 13-നാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്

 

Tags