മേഘാലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ഖനിയില്‍ അകപ്പെട്ടിട്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. അവര്‍ എല്ലാവരും മരിച്ചോ അതോ ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യമൊന്നും പ്രസക്തമല്ല. എല്ലാവരേയും ഉടന്‍ പുറത്തെത്തിക്കുക എന്നതാണ് പ്രധാനം. എല്ലാവരും ജീവനോട് ഉണ്ടാകണമേ എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ് - കോടതി വ്യക്തമാക്കി.
അനധികൃത കല്‍ക്കരി ഖനിയില്‍ ഡിസംബര്‍ 13 നാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ദുരന്ത നിവാരണ സേനയും, സൈന്യവും പല രീതിയില്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിട്ടും ഇവരുടെ അടുത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.