Skip to main content

pinarayi-high court

ജനുവരി ഒന്നിലെ വനിതാ മതില്‍ നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ അവ്യക്തതയുടെ പടികള്‍ കൂടുന്നു. തുടക്കത്തില്‍ ശബരിമല വിഷയം, പിന്നെ നവോത്ഥാന മൂല്യം, ശേഷം സ്ത്രീ ശാക്തീകരണം എന്നിങ്ങനെ പടികള്‍ പുരോഗമിക്കുകയുയാണ്.

 

ചീഫ് സെക്രട്ടറി ആദ്യമിറക്കിയ ഉത്തരവില്‍ മതില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നു. രണ്ടാമതിറക്കിയതില്‍ ചെലവില്‍ നിന്ന് സര്‍ക്കാരിനെ ഒഴിവാക്കുന്നു. ഡിസംബര്‍ 20 ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ സ്ത്രീസുരക്ഷയ്ക്ക് നീക്കി വച്ചിരിക്കുന്ന 50 കോടി ചെലവാക്കുമെന്ന് അറയിക്കുന്നു. എന്നാല്‍ ഡിസംബര്‍ 21 ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു സര്‍ക്കാര്‍ ചെലവിലല്ല മതിലെന്ന്. അങ്ങിനെയെങ്കില്‍ ഇത് സര്‍ക്കാര്‍ മതിലോണോ അതോ മുന്നണി മതിലാണോ? അങ്ങിനെ ആകെ മൊത്തം അവ്യക്തത.

 

Ad Image