Skip to main content
Kochi

 Kerala-High-Court

മതിയായ ജീവനക്കാര്‍ പി.എസ്.സി വഴി വന്നില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് എംപാനലുകാരെ എംപാനലുകാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി.  ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയിലാണു നിരീക്ഷണം. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്കു മാറ്റി.

 

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നും പി.എസ്.സി വഴി ആളുകളെ നിയമിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എംപാനല്‍ ജീവനക്കാരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു കോടതിയുടെ നടപടി.