പെണ്‍കുഞ്ഞിനെ ബലം പ്രയോഗിച്ച് മാമോദീസ മുക്കിയ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതിയുടെ തീരുമാനം. പടിഞ്ഞാറന്‍ റഷ്യയിലെ യെസ്സന്‍തുങ്ങിക്കിലാണ് സംഭവം നടന്നത്. ഇവിടുത്തെ സെന്റ് ജോര്‍ജ് കോണ്‍വെന്റിലെ പുരോഹിതനായ ഇലിയ സെംലിറ്റോവാണ് രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ പേടിപ്പിക്കുന്ന രീതിയില്‍ മാമോദീസ മുക്കിയത്. വെള്ളത്തില്‍ മുങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിയുടെ തലയില്‍ അമര്‍ത്തി പിടിച്ച് ബലമായി മുക്കുകയായിരുന്നു പുരോഹിതന്‍.
ചടങ്ങിന് പിന്നാലെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതി തീരുമാനമെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുരോഹിതനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.