Skip to main content

കണ്ടുപിടിച്ച കാലം മുതല്‍ക്കെ തന്നെ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രൊപ്പല്ലെറുകളുടെയും, ഫാനുകളുടെയും മറ്റും സഹായത്തോടെയാണ്. എന്നാല്‍ ഇത്തരത്തില്‍ ചലിക്കുന്ന ഒരു ഉകരണങ്ങളുടെയും സഹായമില്ലാതെ പറക്കാന്‍ കഴിയുന്ന വിമാനം നിര്‍മ്മിച്ചിരിക്കുകയാണ് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി )യിലെ എഞ്ചിനീയറുമാര്‍. മറ്റ് ഫോസില്‍ ഇന്ധനമോ ബാറ്ററിയോ ഒന്നുമില്ലാതെ അയണ്‍ വിന്റ് പ്രൊപ്പല്‍ഷന്റെ സഹായത്തോടെയാണ് വിമാനത്തിന്റെ പ്രവര്‍ത്തനം.

 

നീണ്ട 9 വര്‍ങ്ങളുടെ പരിശ്രമത്തില്‍ നിന്നാണ് ഈ വിമാനം നിര്‍മ്മിച്ചെടുത്തതെന്നും ഒരു ടെലിവിഷന്‍ പരിപാടിയാണ് ഉദ്യമത്തിന് പ്രചോദനമായതെന്നും എം.ഐ.ടി അസിസ്റ്റന്റ് പ്രോഫൊസെര്‍ സ്റ്റീവ് ബാരറ്റ് പറഞ്ഞു.