Skip to main content
Kochi

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വി.ഐ.പികള്‍ വരുമ്പോഴോ ആളുകള്‍ മരിച്ചാല്‍ മാത്രമാണോ റോഡുകള്‍ റോഡ് നന്നാക്കുകയുള്ളൂ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആ സ്ഥിതി മാറേണ്ടതാണെന്നും മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി സ്വീകരിച്ചതിന് ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. കൊച്ചി കാക്കനാട് സിവിലയിന്‍ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് ജസ്റ്റിസുമാര്‍ ഇന്നലെയാണ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.

 

മഴമുലമാണ് റോഡ് നന്നാക്കത്തതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല. റോഡ് വികസനത്തിന് മഴ എന്നത് ഒരു കാരണം അല്ല. ഭൂകമ്പം ഒന്നുമല്ലല്ലോ വന്നതെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കുള്ളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.