Skip to main content

odiyan-trailer

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായിട്ടുണ്ട്.

 

മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പിലാണ് എത്തുന്നത് എന്നും ട്രെയിലര്‍ കാട്ടിത്തരുന്നു.

 

വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്
 പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും.