Skip to main content

 Redmi-6A-Redmi-6-Redmi-6-Pro

ഷവോമിയുടെ റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രൊ എന്നീ മൂന്ന് മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ വിപണയിലെത്തി.ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് മൂന്ന് മോഡലുകളും എത്തുന്നത്.

 redmi_6

റെഡ്മി 6 ല്‍ 5.45 ഇഞ്ച് എച്ച്ഡി+ 720×1440 പിക്സല്‍ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഒക്ടാ കോര്‍ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസര്‍, 3 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകള്‍. 12 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്ള ഡുവല്‍ ക്യാമറയാണ് പിന്‍ഭാഗത്തുള്ളത്. 5 മെഗാപിക്സലാണ് സെല്‍റി ക്യമറ. 3000 എംഎഎച്ച് ആണ്‍ ബാറ്ററി. 3ജിബി റാം 32 ജിബി വേരിയന്റിന് 7,999 രൂപയും 3 ജിബി റാം 64 ജിബി വേരിയന്റിന് 9,499 രൂപയുമാണ് വില.

redmi-6a

റെഡ്മി 6എയില്‍ 5.45 ഇഞ്ച് എച്ച്ഡി+ 720×1440 പിക്സല്‍ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഒക്ടാ കോര്‍ 12 nm മീഡിയടെക് ഹെലിയോ A22 SoC പ്രൊസസര്‍, 2 ജിബി റാം, 13 മെഗാപിക്സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യമറ, 3000 എം.എ.എച്ച് ബാറ്ററി എന്നിവയാണുള്ളത്.
2 ജിബി റാം, 16 ജിബി മോഡലിന് 5,999 രൂപയാണ് വില.

 redmi 6 pro

റെഡ്മി 6 പ്രൊയില്‍ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി+ 1080×2280 പിക്സല്‍ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, സ്നാപ്ട്രാഗണ്‍ 625 പ്രൊസസര്‍, 3 ജിബി / 4 ജിബി റാം, 12 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറുമുള്ള ഡുവല്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ. 4000 എം.എ.എച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് ഉള്ളത്. 3 ജി.ബി റാം 32 ജിബി മോഡലിന് 10,999 രൂപയും 4 ജി.ബി റാം 64 ജി.ബി മോഡലിന് 12,999 രൂപയുമാണ് വില. സെപ്റ്റംബര്‍ 10 മുതല്‍ മോഡലുകളുടെ വില്‍പന ആരംഭിക്കും