ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം അധവാ 'ബ്ലഡ് മൂണ്‍' ഇന്ന് വെകീട്ട് ദൃശ്യമാകും. വെള്ളിയാഴ്ച രാത്രി 10.42 ന് ആരംഭിക്കുന്ന ഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീളും. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ ഏകദേശം എല്ലാ ഭാഗങ്ങളില്‍ നിന്നും ഗ്രഹണം കാണാന്‍ സാധിക്കും. കിഴക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 'ബ്ലഡ് മൂണ്‍' ഏറ്റവും വ്യക്തതയോടെ കാണാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍.
പൂര്‍ണ ചന്ദ്രഗ്രഹണ ദിവസം ചന്ദ്രന്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതിനെയാണ് ബ്ലഡ് മൂണ്‍ എന്നു വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ നേര്‍രേഖയില്‍ വരുന്നു. അങ്ങനെ വരുമ്പോള്‍ ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ആ പ്രകാശ രശ്മികളിലെ തരംഗദൈര്‍ഘ്യംകൂടുതലുള്ള ചുവപ്പ്, ഓറഞ്ച് രശ്മികള്‍ക്കു മാത്രമേ ചന്ദ്രനിലെത്താന്‍ സാധിക്കൂ. അപ്പോഴാണ് ചന്ദ്രന്‍ ചുവന്ന് കാണുന്നത്.