Skip to main content

 aircraft-crash

image-ani

അമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം കണ്ടെത്തി. പര്‍വതാരോഹകരുടെ ഒരു സംഘം ധാക്ക മേഖലയില്‍ പര്യവേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 1968 ഫെബ്രുവരി ഏഴിനാണ് 102 യാത്രക്കാരുമായി ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-12 വിമാനം കാണാതായത്. ചണ്ഡിഗഢില്‍ നിന്ന് ലേയിലേക്കുള്ള യാത്രക്കിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. 

 

ഹിമാലയത്തിലെ ചന്ദ്രഭാഗ-13 മുനമ്പില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആദ്യം വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊട്ടടുത്തു നിന്ന് തന്നെ മൃതദേഹവും ലഭിച്ചു. മൃതദേഹം സൈനികനായിരുന്ന ബേലി റാമിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടന്ന് 35 കൊല്ലത്തിനു ശേഷം 2003 ല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ദക്ഷിണ ധാക്ക മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു.