Skip to main content

 green-milk

image credit -manoramanews

തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലില്‍ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് മുഴുവന്‍ പച്ചനിറമായത്. മറ്റ് രണ്ട് പായ്ക്കറ്റുകള്‍ക്ക് കുഴപ്പമില്ലായിരുന്നു.

 

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കലും അവര്‍ എത്തും മുന്‍പ് പായ്ക്കറ്റ് പാല്‍ കമ്പനിയുടെ അധികൃതര്‍  എത്തി നിറം മാറിയപാല്‍ ഏറ്റെടുത്തു. പകരം പുതിയ കവര്‍ പാല്‍ നല്‍കി. എങ്ങും പരാതിപ്പെടരുതെന്ന് അറിയിച്ചാണ് കമ്പനി അധികൃതര്‍ മടങ്ങിയത്.