Skip to main content

Kochi metro bicycles

കൊച്ചി മെട്രോറെയില്‍ സര്‍വീസിന്റെ ഭാഗമായി തുടങ്ങിയ സൗജന്യ സൈക്കിള്‍ പദ്ധതി  തുരുമ്പു പിടിക്കുന്നു. മേനകയില്‍ താജ് ഹോട്ടലിന് എതിര്‍വശത്ത് നിര്‍ദ്ദിഷ്ട സ്ഥലത്തു് സൂക്ഷിച്ചിട്ടുള്ള സൈക്കിളുകളാണ് മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്നത്. അവ രണ്ടും ഉപേക്ഷിക്കപ്പെട്ട അവസ്ഥ തോന്നിപ്പിക്കും വിധം തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു.

          
മെട്രോ റെയില്‍ കൊച്ചിയിലേക്കു കൊണ്ടുവന്നത് യാത്രാ സൗകര്യം മാത്രമല്ല. കൊച്ചിയിലൂടെ കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം പരിചയപ്പെടുത്തുകയായിരുന്നു. കെടുകാര്യസ്ഥത, അഴിമതി, മാനേജ്‌മെന്റ് അഭാവം, കാലതാമസം, വൃത്തിയില്ലായ്മ തുടങ്ങിയ സര്‍ക്കാരിന്റെ പതിവ് ശീലങ്ങളെ തിരുത്തിക്കൊണ്ട് പുത്തന്‍ സംസ്‌കാരമാണ് കൊച്ചി മെട്രോ അവതരിപ്പിച്ചത്. അത് അതേ അര്‍ത്ഥത്തില്‍ ജനം സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മറ്റ് ഏജന്‍സികളും നിര്‍ബന്ധിതമായി. ഇ .ശ്രീധരന്റെ ഈ ദിശയിലേക്കുള്ള സംഭാവന അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുക യായിരുന്നു.  ഇത് കൊച്ചി മെട്രോയക്ക് ഒരു ബാധ്യതയും സൃഷ്ടിച്ചു. അത് വിശ്വാസ്യതയുടേതാണ്. ഈ സ്ഥാപനം എന്തു തുടങ്ങിയാലും അത് ശ്രദ്ധയോടും വെടിപ്പോടുമായിരിക്കുമെന്ന് .

 

ഈ പശ്ചാത്തലത്തില്‍ നൂറു മണിക്കൂര്‍ സൗജന്യ സവാരി എന്ന അറിയിപ്പുമായി മെട്രോയുടെ സൈക്കിളുകള്‍ തുരുമ്പെടുക്കുമ്പോള്‍ നശിക്കുന്നത് കേവലം ആ സൈക്കിളുകളല്ല, മറിച്ച് മെട്രോയുടെ വിശ്വാസ്യതയും സംസ്‌കാരവും കൂടിയാണ്.

 

 

Ad Image