അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന് ട്രംപും കിം ജോങ് ഉന്നും പ്രതികരിച്ചു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ ആരംഭിച്ച കൂടിക്കാഴ്ച നാല് മണിക്കൂര്‍ നിണ്ടു.
ആദ്യം ട്രംപും കിമ്മും പരിഭാഷകരുടെ സാഹായത്തോടെ വണ്‍ ഓണ്‍ വണ്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട വിശാല ചര്‍ച്ചയും നടന്നു. ചരിത്രത്തിലാദ്യമായിട്ടാണ് യു.എസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്.
ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തും. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സമാധാനത്തിലേക്കുള്ള ചുവടുവയ്പാണ് കൂടിക്കാഴ്ചയെന്നും പഴയ കാര്യങ്ങള്‍ മറന്ന് മുന്നോട്ട് പോകുമെന്നും കിം ജോങ് ഉന്‍ പറഞ്ഞു.