Delhi
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുരുക്കിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി.ബി.ഐ സുപ്രീം കോടതിയില്ഡ സന്നദ്ധത അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന് നല്കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പാകെയാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. കേസില്‍ ഗൂഢാലോചനയും കസ്റ്റഡി പീഡനവും നടന്നിട്ടുണ്ടെന്ന് സി.ബി.ഐ പറഞ്ഞു.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിരീക്ഷിച്ചു. വീട് വിറ്റായാലും ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. കേസില്‍ ഉച്ചയ്ക്ക് ശേഷം വാദം തുടരുകയാണ്.