Skip to main content
Kochi

 kerala-high-court
ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി ഇരുപത് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ ഫീസ് 5.6 ലക്ഷമാണ്, ഇത് 11 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ ഉള്‍പ്പെടുന്നു.

 

മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ 4000 വിദ്യാര്‍ത്ഥികളെ അത് ബാധിക്കും. തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഒറ്റയ്ക്ക് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നതായാണ് സൂചന.

 

ഫീസ് വര്‍ദ്ധന പാടില്ലെന്ന് സുപ്രീം കോടതിയില്‍നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും മാനേജ്‌മെന്റുകള്‍ ഹര്‍ജിയില്‍ പറയുന്നു.