Skip to main content
Thiruvananthapuram

ak-antony

മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭയുടെ നിലപാടില്‍ തനിക്ക് ദുഃഖമുണ്ടെന്നും. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
 

 

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ താന്‍ വലിയ ആവേശം കൊള്ളുന്നില്ലെന്നും കാലാകാലങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല തീരുമാനങ്ങളും മാനേജുമെന്റുകള്‍ അട്ടിമറിച്ചത് കോടതി വിധികളില്‍ കൂടിയാണെന്ന അനുഭവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാനേജുമെന്റുകള്‍ക്കെതിരായി കോടതിവിധികള്‍ ഉണ്ടാകുന്നത് ചുരുക്കമാണെന്നും അതില്‍ ഒന്നുമാത്രമാണ് കഴിഞ്ഞ ദിവസം വന്നത്.

 

ബില്‍ പാസാക്കിയതില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷ രാഷ്ട്രീയമോ ഭരണപക്ഷ രാഷ്ട്രീയമോ പറയാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും തന്റെ പൊതുവായ നിലപാടാണിതെന്നും ആന്റണി വ്യക്തമാക്കി.

 

 

 

Ad Image