Skip to main content
Delhi

D_Raja

കെ. എം. മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം സി.പി.ഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേരള ഘടകം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സി.പി.ഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.

 

എന്നാല്‍ മാണിയുമായി ബന്ധം വേണ്ടെന്ന പഴയ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.രാജയുടെ പ്രതികരണം.

 

Tags