ചൈനീസ് കമ്പനിയായ ഷവോമി, മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ ടി.വി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. എം.ഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി സീരീസ് മാര്‍ച്ച് ഏഴിന് വിപണയില്‍ ഇറക്കുമെന്നാണ് അറിയുന്നത്.
ലോകത്തെ ഏറ്റവും കനം കുറഞ്ഞ ടി.വി ആയിരിക്കും തങ്ങളുടേത് എന്നാണ് കമ്പനി പറയുന്നത്. 4k റെസല്യൂഷനിലെത്തുന്ന ടി.വിയില്‍ ഓഡിയോ വീഡിയോ റെക്കോര്‍ഡറുകളും ഉണ്ടാകും. രണ്ട് ജി.ബി റാമും എട്ട് ജി.ബി സ്റ്റോറേജും ടി.വിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.