Mumbai
മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാമായി. 2014 ന് ശേഷം ആദ്യമായിട്ടാണ് വില 80 കടക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് 76.12 രൂപയാണ് പെട്രോള്‍ വില. ക്രൂഡോയിലിന്റെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. വില കുത്തനെ കൂടുമ്പോഴും നികുതി കുറയ്ക്കുന്നതടക്കമുള്ള ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗം പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെ പല സംസ്ഥാനങ്ങളും എതിര്‍ക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബുധനാഴ്ച വിവിധ തോഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.