Skip to main content

 tesla-model-x

ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.

 

ഒരു കോടി രൂപക്ക് മുകളില്‍ വില വരുന്ന വിദേശ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഏകദേശം 20 ലക്ഷം രൂപ ടാക്‌സ് അടക്കേണ്ടതാണ്. എന്നാല്‍ ഇലക്ട്രിക് വാഹനമായതിനാല്‍ ടെസ്ലയ്ക്ക് ടാക്‌സ് ഒടുക്കേണ്ടി വന്നില്ല. മുംബൈയില്‍ ഈ സാമ്പത്തിക വര്‍ഷം ആകെ 16 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

 

 

Tags