വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
'കാടണയും കാല്‍ച്ചിലമ്പേ, മാനത്തെ മാരിക്കുറുമ്പേ 'എന്നീ ഗാനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുലിമുരുകന്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ നിന്ന് രണ്ടാം തവണയാണ് ഒരു സിനിമയിലെ ഗാനം ഓസ്‌കാര്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. മൊത്തം എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പട്ടികയിലുള്ളത്.
അടുത്ത വര്‍ഷം ജനുവരി 23നാണ് അന്തിമ പട്ടിക പ്രഖ്യാപിക്കുക. ഡണ്‍കിര്‍ക്, ജസ്റ്റിസ് ലീഗ്, കോക്കോ, ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ്, വണ്ടര്‍ വുമന്‍ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രമുഖ സിനിമകള്‍. ബോക്‌സ്ഓഫീസിലെ റെക്കോര്‍ഡുകളും തിരുത്തികുറിച്ച സിനിമയാണ് പുലിമുരുകന്‍. മോളിവുഡിന് അപ്രാപ്യം എന്നു കരുതിയിരുന്ന നൂറ് കോടി ക്ലബ്ബിലും പുലിമുരുകന്‍ എത്തിയിരിയിരുന്നു.