Skip to main content

mi

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. രണ്ടാം സ്ഥാനം സാംസങിനാണ്, തൊട്ടുപിറകിലായി ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളും ഉണ്ട്.

 

26.5 ശതമാനം വിപണിവിഹിതമാണ് ഇന്ത്യയില്‍ ഷവോമിക്കുള്ളത്. അവരെ ഈ നേട്ടത്തിലേക്കെത്തിച്ചത് റെഡ്മി നോട്ട് 4ന്റെ വില്‍പനയാണ്.ഷവോമിയുടെ മൊത്തം വില്‍പനയില്‍ 40 ശതമാനവും  റെഡ്മി നോട്ട് 4ന്റേതാണ്.

 

സാസംങിന് 24.1 ശതമാനം വിപണിവിഹിതമാണുള്ളത്. ഐ.ഡി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം സാസംങിന്റെ ഗാലക്‌സി ജെ2, ഗാലക്‌സി ജെ7, ഗാലക്‌സി ജെ7മാക്‌സ് തുടങ്ങിയ ഫോണുകളാണ് ഐ.ഡി.സിയുടെ ഏറ്റവുമധികം വിറ്റുപോയത്.