Skip to main content
Kochi

high court against chandy

കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. രൂക്ഷവിമര്‍ശനത്തോടെയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്‌.ഒരു മന്ത്രിക്ക് എങ്ങനെ തന്റെ സര്‍ക്കാരിനെ കോടതില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുതയെ ഹൈക്കോടതി ചോദ്യം ചെയ്തു. അധികാരത്തില്‍ ഇരിക്കുന്ന മന്ത്രി താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരേ എങ്ങനെയാണ് ഹര്‍ജി നല്‍കുകയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.വ്യക്തിക്കു മാത്രമേ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ സാധിക്കൂ.

 

മന്ത്രി തോമസ് ചാണ്ടിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി കുറ്റപ്പെടുത്തി. മന്ത്രിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉചിതമായ സാഹചര്യമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.കോടതിയെ കൂട്ടുപിടിച്ച് ഇനിയും അധികാരത്തില്‍ തുടരാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനെ തോമസ് ചാണ്ടിക്കു വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചു.

 

അവസാനം തോമസ് ചാണ്ടിയോട് ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്നും ഇന്ന് തന്നെ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാടറിയിക്കാനും കോടതി പറഞ്ഞു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ തോമസ് ചാണ്ടി തയ്യാറായില്ല.

 

നിങ്ങള്‍ ദന്തഗോപുരത്തിലിരിക്കാതെ താഴേക്കിറങ്ങി വന്ന് സാധാരണക്കാരനെപ്പോലെ നിയമനടപടികളെ നേരിടൂ എന്ന് ഹൈക്കോടതി. തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണുത്തമമെന്നും മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഹര്‍ജിയുമായി മുന്നോട്ടു പോകാനാകില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് മന്ത്രിയെ തന്നെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു.

 

തോമസ് ചാണ്ടിയുടെ രാജിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ പ്രതികരിച്ചു