ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. നാലിഞ്ച് വലിപ്പമുള്ള സ്‌ക്രീനും ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിംഗ് സിസ്റ്റവുമായിട്ടാവും ഫോണ്‍ പുറത്തിറങ്ങുക. വോള്‍ട്ട് കോളിംഗ് സംവിധാനവും ഫോണിലുണ്ടാവും.
എന്നാല്‍ ജിയോ 1500 രൂപയുടെ ഫോണാണ് പുറത്തിറക്കിയിരിക്കുന്നത്, ഈ തുക പിന്നീട് ഉപയോക്താക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കുകയും ചെയ്യും. ഈ വെല്ലുവിളി മറികടക്കാനുള്ള ശ്രമമാണ് എയര്‍ടെല്‍ നടത്തുന്നത്.