ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ മേഘാലയ ഗവര്‍ണര്‍ വി. ഷണ്മുഖനാഥന്‍ രാജിവെച്ചു. ഗവര്‍ണറുടെ ഓഫീസില്‍ ജോലിയ്ക്ക് അപേക്ഷിച്ചിരുന്ന ഒരു സ്ത്രീ ഷണ്മുഖനാഥനെതിരെ പ്രാദേശിക മാധ്യമങ്ങളില്‍ ലൈംഗികമായി അനുചിതമായ രീതിയില്‍ പെരുമാറിയെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞയാഴ്ച രാജ് ഭവന്‍ ജീവനക്കാരും ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് സമാനമായ ആരോപണം ഉന്നയിച്ച് പരാതി അയച്ചിരുന്നു.
അരുണാചല്‍ പ്രദേശിന്റെ അധിക ചുമതല കൂടി നിര്‍വ്വഹിക്കുന്ന ഷണ്മുഖനാഥന്‍ യുവതിയുടെ ആരോപണങ്ങള്‍ നേരത്തെ നിഷേധിച്ചിരുന്നു. എന്നാല്‍, ജീവനക്കാരുടെ പരാതിയെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. 98 പേരാണ് ഈ പരാതിയില്‍ ഒപ്പ് വെച്ചിരുന്നത്. ഷണ്മുഖനാഥന്‍ രാജ് ഭവന്‍ “ചെറുപ്പക്കാരികളുടെ ഒരു ക്ലബ്ബാക്കി” മാറ്റിയെന്ന്‍ പരാതിയില്‍ ആരോപിക്കുന്നു.
ഗവര്‍ണര്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.