കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചാണ് ഹര്‍ജി തള്ളിയത്. വി.എസിന്റെ രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിന് കോടതിയ്ക്ക് സമയമില്ല എന്ന് പരാമര്‍ശിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
വി.എസ് കേസിനെ രാഷ്ട്രീയമായാണ് സമീപിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന് കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ നിയമോപദേശകനായ എം.കെ ദാമോദരന്‍ അഡ്വക്കറ്റ് ജനറല്‍ ആയിരിക്കെയാണ് കേസ് അട്ടിമറിച്ചതെന്ന് വി.എസിന്റെ അഭിഭാഷകന് കോടതിയില്‍ ആരോപിച്ചു.
മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റൌഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിച്ചത്.