ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസുകളില്‍ ഇരകളില്‍ നടത്തുന്ന വിരല്‍ പരിശോധന സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി. ലൈംഗിക അതിക്രമം സ്ഥിരീകരിക്കുന്നതിന് മെച്ചപ്പെട്ട വൈദ്യ സംവിധാനങ്ങള്‍ നല്കാന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
വിരല്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇരയായ സ്ത്രീയുടെ സമ്മതം ലൈംഗിക ബന്ധത്തിന് ഉണ്ടായിരുന്നു എന്ന് പറയാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്, എഫ്.എം. ഇബ്രാഹിം കലിഫുള്ള എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു.
സ്ത്രീകളുടെ കന്യാചര്‍മ്മത്തിന്റെ വൈദ്യപരിശോധനക്കാണ് വിരല്‍ പരിശോധന നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട യു.എന്‍ ഉടമ്പടികള്‍ ഉദ്ധരിച്ച കോടതി ക്രൂരവും മനുഷ്യത്വരഹിതവും അവഹേളനപരവുമായ രീതിയില്‍ വൈദ്യപരിശോധന പാടില്ലെന്ന് പറഞ്ഞു.