Skip to main content
ന്യൂഡല്‍ഹി

സമാധാനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്നും ഏറ്റുമുട്ടലുകളെ സഹകരണമാക്കി മാറ്റാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടതെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

ഇരു രാജ്യങ്ങള്‍ക്കും ഇത് ചരിത്രമുഹൂര്‍ത്തം ആണെന്നും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് ഒരു രാജ്യത്തിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സ്ഥിരതയും പുലരാതെ പൊതുലക്ഷ്യം നേടാൻ ഇരു രാജ്യങ്ങൾക്കും ആവില്ലെന്നും സഹകരണത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടു തന്നെ ഇന്ത്യയുമായി ഏത് വിഷയവും ചർച്ച ചെയ്യാൻ പാക്കിസ്ഥാൻ തയ്യാറാണെന്നും നവാസ് ഷെരീഫ് അറിയിച്ചു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാർ ഉടൻ തന്നെ ചർച്ച നടത്തുമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.